ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; രക്ഷാദൗത്യത്തിന് സൈന്യമെത്തി

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; രക്ഷാദൗത്യത്തിന് സൈന്യമെത്തി

ബെംഗളൂരു:  കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബെളഗാവിയില്‍ നിന്നും പുറപ്പെട്ട സേനാ സംഘമാണ് സ്ഥലത്തെത്തിയത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സൈന്യം എത്തിയത്.

രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന രക്ഷാദൗത്യത്തിന് സൈന്യമെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.

അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികൾ വിലയിരുത്തി.

അപകടം നടന്ന സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണാണ് ദൗത്യസംഘം മാറ്റുന്നത്. നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്. മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല.
<BR>
TAGS : SHIROOR LANDSLIDE | LANDSLIDE,
SUMMARY :  Shirur landslide accident; The army has arrived for the rescue mission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *