ഷിരൂർ ദൗത്യം; തിരച്ചലില്‍ ലോറിയുടെ ബമ്പര്‍ കണ്ടെത്തി, അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്‌

ഷിരൂർ ദൗത്യം; തിരച്ചലില്‍ ലോറിയുടെ ബമ്പര്‍ കണ്ടെത്തി, അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്‌

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പർ ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാ​ഗും കിട്ടിയിരുന്നു. എന്നാൽ, ബാ​ഗ് അർജുന്റേതല്ലെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

അതേസമയം ഷിരൂരിൽ ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Shirur. The bumper of the Arjun’s lorry was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *