നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്; താരത്തിന് നോട്ടീസ് അയച്ച്‌ ശിവാജി പ്രൊഡക്ഷൻസ്

നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്; താരത്തിന് നോട്ടീസ് അയച്ച്‌ ശിവാജി പ്രൊഡക്ഷൻസ്

ചെന്നൈ: ധനുഷിന് പിന്നിലെ നയൻതാരയ്‌ക്ക് നോട്ടീസ് അയച്ച്‌ ശിവാജി പ്രൊഡക്ഷൻസ്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെൻ്ററിയില്‍ ഉപയോഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. അഞ്ചുകോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

നയൻതാരയ്‌ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തായിരുന്നു നായകൻ. ശിവാജി പ്രൊഡക്ഷൻസ് ആയിരുന്നു നിർമാതാക്കള്‍. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നയൻതാരയുടെ ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു.

നവംബർ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകർപ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നത്തുന്നതിന് എൻ.ഒ.സി നല്‍കാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയൻതാര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഡോക്യുമെന്ററി റിലീസ് ആവുകയും ചെയ്തു. പിന്നാലെയായിരുന്നു ധനുഷ് കോടതിയില്‍ പകർപ്പവകാശ ലംഘനത്തിന് കേസ് ഫയല്‍ ചെയ്തത്.

TAGS : NAYANTHARA
SUMMARY : Shivaji Productions sent a notice to Nayanthara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *