ബെംഗളൂരു: തന്നിസാന്ദ്ര ശോഭ സിറ്റി മലയാളി അസോസിയേഷന് ഓണാഘോഷം ‘ശോഭനം 2024’ രണ്ടു ദിവസങ്ങളിലായി നടന്നു. 150 ഓളം സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര, കേരളത്തില്‍ നിന്നുള്ള കലാകാരന്മാര് അവതരിച്ച പൂതവും തിറയും, ശോഭാ സിറ്റി മലയാളികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, നാട്യസഭ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ വിവിധ കേരളീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ എന്നിവ അരങ്ങേറി. ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്, പ്രമുഖ സംഗീത സംവിധായകന് ശരത്, ഗായകന് സിദ്ധാര്‍ത്ഥ് മേനോന്, വയലിനിസ്റ്റ് അഭിജിത്ത് പി നായര്‍ എന്നിവര്‍ പങ്കെടുത്തു . അസോസിയേഷന് പ്രസിഡന്റ് വിനോദ് ചന്ദ്രനും ജനറല്‍ സെക്രട്ടറി കെപി രഞ്ജിത്തും മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്കി.
<br>
TAGS : ONAM-2024

Posted inASSOCIATION NEWS
