ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്

ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ടാലഹാസിയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ വിദ്യാർഥിയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

പോലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. അമ്മയുടെ തോക്കാണ് ഇയാൾ ഉപയോ​ഗിച്ചതെന്ന് അധികൃതർ പറയുന്നു. അക്രമിയെ വെടിവച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഓറഞ്ച് ടീ ഷര്‍ട്ടും കാക്കി ഷോര്‍ട്സുമിട്ട് വന്ന വിദ്യാര്‍ഥി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ ഔദ്യോഗിക തോക്ക് മകന്‍ കൈക്കലാക്കി ദുരുപയോഗം ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

40,000 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പൊതു സര്‍വകലാശാലയാണ് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.വിദ്യാര്‍ഥികള്‍ സുരക്ഷിതരായി ഷെല്‍റ്ററുകളില്‍ തുടരണമെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : SHOOTING | AMERICA
SUMMARY : shooting at University of Florida; Two students died, six were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *