വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

ബെംഗളൂരു: വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് നിർമ്മാതാക്കൾക്ക് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ ഔദ്യോഗിക മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനമേഖലയിൽ ഡോക്യുമെന്ററി, സീരിയൽ, സിനിമ ചിത്രീകരണത്തിന് മുമ്പ് നിർമ്മാതാക്കൾ അനുമതി വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

വനമേഖലയിലെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് നിർമാതാക്കൾ അനുമതി വാങ്ങേണ്ടത്. ഇതിനായി പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇതിനോടകം പ്രാബല്യത്തിൽ വന്നതായും, നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | FILM SHOOTING
SUMMARY: Forest department nod to be made compulsory for film, documentary shoots in forest areas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *