ഷൊർണൂർ – കണ്ണൂർ ട്രെയിൻ മൂന്നു മാസത്തേക്ക് നീട്ടി; പുതിയ സ്റ്റോപ്പും അനുവ​ദിച്ചു

ഷൊർണൂർ – കണ്ണൂർ ട്രെയിൻ മൂന്നു മാസത്തേക്ക് നീട്ടി; പുതിയ സ്റ്റോപ്പും അനുവ​ദിച്ചു

കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റെയിൽവെ ഉത്തരവിറക്കി. അതേസമയം, ട്രെയിൻ കാസറഗോഡേക്ക് നീട്ടണമെന്നതും സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണമെന്നുമുള്ള ആവശ്യം റയിൽവെ പരി​ഗണിച്ചില്ല.

ഷൊർണൂർ-കണ്ണൂർ ട്രെയിൻ (06031) ആദ്യം ജൂലായ് രണ്ടുമുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.
<BR>
TAGS : RAILWAY | KERALA
SUMMARY : Shornur – Kannur train extended for three months; A new stop is also allowed

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *