ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും, മാനേജറും അറസ്റ്റിൽ. രാജാജിനഗറിലെ ഇവി ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി പ്രിയ (20) വെന്തുമരിച്ചിരുന്നു. പ്രിയയുടെ ബന്ധുക്കളുടെ പരാതിയിൽ ഷോറൂം ഉടമ പുനിത് ഗൗഡയെയും, മാനേജർ യുവരാജിനെയുമാണ് രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ മൂന്ന് ജീവനക്കാരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിഎന്ന്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Police arrest owner, manager of Rajajinagar e-bike showroom where fire broke out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *