ദുരിതകാലത്തിന് നേരിയ ആശ്വാസം; ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു

ദുരിതകാലത്തിന് നേരിയ ആശ്വാസം; ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു

വയനാട്: വയനാട് ദുരന്തത്തില്‍ ഉറ്റവരെയും പിന്നീട് കാറപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതി സർക്കാർ ജോലിയില്‍ പ്രവേശിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരം വയനാട് കളക്‌ടറേറ്റില്‍ റവന്യു വകുപ്പില്‍ ക്ലാർക്കായാണ് നിയമനം. ശ്രുതി ഇപ്പോള്‍ താമസിക്കുന്ന അംബലേരിയിലെ വീട്ടില്‍ നിന്നും ഏറ്റവും അടുത്തുള്ള സർക്കാർ ഓഫീസാണിത്.

എഡിഎമ്മിന്റെ ഓഫീസിലാണ് ശ്രുതി എത്തിയത്. നിലവില്‍ ശ്രുതിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. സിപിഎം സിപിഐ നേതാക്കള്‍ ശ്രുതിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ റവന്യു മന്ത്രി കെ രാജൻ ശ്രുതിയെ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തേ കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ശ്രുതി ജോലി ചെയ്‌തിരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് ഒപ്പം നില്‍ക്കുന്ന എല്ലാവർക്കും ശ്രുതി നന്ദി അറിയിച്ചു.

മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാണിത്. എല്ലാവരോടും നന്ദി പറയുന്നു. റസ്റ്റ് പറഞ്ഞിട്ടുണ്ട്. ഒരുപാട് നടക്കാൻ പാടില്ല. എന്തായാലും ജോലിക്ക് വരുമെന്നും ശ്രുതി പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസണായിരുന്നു പിന്നീടുള്ള കൂട്ട്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെൻസണെയും ശ്രുതിക്ക് നഷ്ടമായി.

ഉരുള്‍പൊട്ടലിനു ശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗം.

TAGS : LATEST NEWS
SUMMARY : Shruti was admitted to the government job

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *