വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം

വയനാട് : വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വീടും ഉറ്റവരെയും നഷ്ടപ്പെടുകയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. റവന്യൂ വകുപ്പില്‍ ക്‌ളര്‍ക്കായി നിയമനം നല്‍കാാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. പിന്നാലെ താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സനെ വാഹനാപകടത്തിലും നഷ്ടമായിരുന്നു കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍ വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്‍റെ അപ്രതീക്ഷിത വിയോഗം. കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ ശ്രുതിക്കും പരുക്കേറ്റിരുന്നു.
<BR>
TAGS : WAYANAD LANDSLIDE | SHRUTHI AND JENSON
SUMMARY : Shruti, who lost loved ones in the Wayanad landslide disaster, gets a government job

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *