ഷുക്കൂര്‍ വധക്കേസ്: കേസ് പരിഗണിക്കുന്നത് മാറ്റി

ഷുക്കൂര്‍ വധക്കേസ്: കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ എം എസ് എഫ് പ്രവർത്തകൻ അരിയില്‍ ഷുക്കൂറിനെ സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനുമടക്കമുളളവ‍ർ ചേർന്ന് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ഗൂ‍ഡാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

TAGS : ARIYIL SHUKKOOR MURDER CASE
SUMMARY : Shukur murder case: The trial of the case has been changed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *