മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

ബെംഗളൂരു: അനധികൃത ആയുധങ്ങളുമായി ബെംഗളൂരുവിൽ ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിൽ. ബേഗുസാരായി സ്വദേശികളായ വിദ്യാനന്ദ് സഹനി, പ്രേം കുമാർ എന്നിവരാണ് ബൈക്കിൽ കടത്തവെ തിരകളും പിസ്റ്റളുകളുമായി പിടിയിലായത്.

ബൈക്കിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന കവർച്ചക്കാരെ പിടികൂടാനായുള്ള സ്പെഷ്യൽ ഡ്രൈവിനിടെയാണ് എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡിൽ നിന്ന് ഇവർ പിടിയിലാകുന്നത്.

ബൈക്കിൽ പിന്നിലിരുന്നയാളുടെ ബാഗിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു തോക്കുകളും മറ്റും ഉണ്ടായിരുന്നത്. തോക്ക് പ്രാദേശികമായി നിർമ്മിച്ചതാണെന്ന് പോലീസ് പറഞ്ഞു. വിദ്യാനന്ദ് വിവിധ കേസുകളിൽ ഇതിന് മുൻപും പോലീസ് പിടികൂടിയിട്ടുള്ളയാളാണ്.

TAGS: BENGALURU | ARREST
SUMMARY: Siblings arrested with arms in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *