രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

ബെംഗളൂരു: രാജ്യത്തെ മൂന്നാമത്തെ സമ്പന്നനായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് റിപ്പോർട്ട്‌. ടിഡിപിയുടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു (931 കോടി രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി രൂപ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവർ. 51 കോടി രൂപയാണ് സിദ്ധരാമയ്യയുടെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആൻഡ് നാഷണൽ ഇലക്ഷൻ വാച്ച് ആണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. തൃണമൂൽ കോൺഗ്രസിൻ്റെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, നാഷണൽ കോൺഫറൻസിൻ്റെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സിപിഎമ്മിൻ്റെ കേരളത്തിലെ പിണറായി വിജയൻ എന്നിവരാണ് പട്ടികയിൽ അവസാനമുള്ളവർ. മറുവശത്ത്, ഏറ്റവും കൂടുതൽ ബാധ്യതകളുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ സിദ്ധരാമയ്യ രണ്ടാം സ്ഥാനത്താണ്. ഖണ്ഡുവിന് 180 കോടിയാണ് കടബാധ്യത ഉള്ളത്. സിദ്ധരാമയ്യയ്ക്ക് 23 കോടി രൂപയുണ്ട്. 10 കോടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ മിക്ക മുഖ്യമന്ത്രിമാരുടെയും ശരാശരി ആസ്തി 52.59 കോടി രൂപയും മുഖ്യമന്ത്രിമാരുടെ സ്വയംവരുമാനം 13.6 ലക്ഷം രൂപയുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah emerges as third riches CM in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *