തനിക്കെതിരെ ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ

തനിക്കെതിരെ ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തനിക്കുനേരേ ഭീഷണി ഫോൺസന്ദേശമെത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണിതിനുപുറകിലെന്ന് കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

ചില അധോലോക സംഘങ്ങളില്‍ നിന്നും തനിക്കെതിരെ വധഭീഷണിയുണ്ടായതായി കഴിഞ്ഞദിവസം സ്പീക്കർ യു.ടി. ഖാദർ വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചു ചോദിച്ചപ്പോഴാണ് തനിക്കുനേരെയും ഭീഷണിയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞത്. വ്യാഴാഴ്ച ബീദറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് യു.ടി. ഖാദർ തനിക്കുലഭിച്ച വധഭീഷണിയെപ്പറ്റി വെളിപ്പെടുത്തിയത്.
<BR>
TAGS : THREATENING CALL  | SIDDARAMIAH
SUMMARY : Siddaramaiah says he is receiving threatening phone calls against him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *