മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തിന് ഒട്ടേറെ എംഎൽസിമാർ സാക്ഷിയാണെന്നും ക്രിമിനൽ കുറ്റമായതിനാലാണ് രവിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. പിന്നെന്തിനാണ് രവി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. തന്നെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും സംഭവം വിശദമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സി.ടി. രവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ 19-ന് നിയമനിർമാണ കൗൺസിൽ യോഗത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സി.ടി. രവി മന്ത്രിയെ അധിക്ഷേപിച്ചത്. തുടർന്ന് അറസ്റ്റിലായ സി.ടി. രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പത്തുതവണ അധിക്ഷേപ വാക്ക് രവി ആവർത്തിച്ചെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്നായിരുന്നു കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയുടെ പ്രതികരണം.
<BR>
TAGS : CT RAVI | DEROGATORY COMMENTS ISSUE
SUMMARY : Siddaramaiah says there is evidence against CT Ravi for insulting Minister Lakshmi Hebbalkar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *