ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ തങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഭാര്യക്ക് മുഡ ഭൂമി അനുവദിച്ചതിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് 140 കിലോമീറ്റർ അകലെയായി മൈസൂരുവിലെ ഔട്ടര്‍ റിംഗ് റോഡിലെ കേസരെയിൽ ഭാര്യക്ക് ഏകദേശം 3 ഏക്കറും 16 ഗുണ്ടയും ഭൂമിയുണ്ട്. എന്നാല്‍ കുടുംബത്തിന് അവകാശപ്പെട്ട ഈ ഭൂമി തന്നെയോ മറ്റുള്ളവരെയോ അറിയിക്കാതെ മുഡ കയ്യേറുകയും മറിച്ചുവിറ്റെന്നും സിദ്ധരാമയ്യ ആരോപിച്ചു. നിലവിൽ, ഈ ഭൂമിയുടെ വിപണി വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇക്കാരണത്താൽ 62 കോടി രൂപ മുഡ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സിദ്ധരാമയ്യആവശ്യപ്പെട്ടു.

TAGS: BENGALURU UPDATES | SIDDARAMIAH
SUMMARY: Karnataka cm siddaramiah accused Mysore development authority has done fraud

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *