ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തരുത്; നിർദേശവുമായി സിദ്ധരാമയ്യ

ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തരുത്; നിർദേശവുമായി സിദ്ധരാമയ്യ

ബെംഗളൂരു: ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യമായ ചർച്ചകൾ നടത്തരുതെന്ന് ക്യാബിനറ്റ് മന്ത്രിമാരോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അധിക ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ വേണമെന്ന് ചർച്ചയുമായി മന്ത്രിമാർ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത്തരം പ്രസ്താവനകൾ പരസ്യമായി നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചത്.

സഹകരണ മന്ത്രി കെ.എൻ. രാജണ്ണ ഉൾപ്പെടെയുള്ളവരാണ് മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി സംസ്ഥാനത്ത് വേണമെന്ന് ആവശ്യം ഉന്നയിച്ചത്. തന്റെ നിർദേശം പല മന്ത്രിമാരും അംഗീകരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ.എൻ. രാജണ്ണയുടെ നിർദേശത്തിനു പിന്നിൽ സിദ്ധരാമയ്യ ആണെന്ന് സൂചനയുണ്ടായിരുന്നു.

ഇതിനിടെ സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ വൊക്കലിഗ മഠാധിപതി വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

TAGS: KARNATAKA | SIDDARAMIAH | POLITICS
SUMMARY: Siddaramiah asks cabinet ministers not to speak against dycm posts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *