മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് വിട്ടുനൽകുമെന്ന് യാതൊരു മുൻധാരണയും ഇതുവരെ ഇല്ലെന്നും, അത്തരത്തിലൊരു വിട്ടുവീഴ്ച ഇല്ലെന്നും വ്യക്തമാക്കി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നുത്. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാദമാണ് സിദ്ധരാമയ്യ തള്ളിയത്. ഈ ആഴ്ച ആദ്യം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്തിയ ഗാന്ധി കുടുംബത്തോട് സ്‌നേഹമുണ്ട്. ഞങ്ങള്‍ക്ക് ചില ധാരണകളൊക്കെയുണ്ട്. അത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ശിവകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാൽ ശിവകുമാർ പറഞ്ഞതുപോലെ ഒരു കരാറും ഇതുവരെ ഇല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. എന്നിരുന്നാലും ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അതിന് അനുസരിച്ച് പോകും എന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കുകയുമായിരുന്നു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah clears his stand on Karnataka cm post

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *