വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന്‌ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഹൃദയഭേദകമാണെന്നും, എന്ത് ആവശ്യത്തിനും കേരളത്തിന്‌ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ സിദ്ധരാമയ്യ ദുഖം രേഖപ്പെടുത്തി. കേരളത്തിന്‌ സാധ്യമായ എല്ലാ സഹായവും നൽകാൻ കർണാടക പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതരായ കുടുംബങ്ങൾക്കായി ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

TAGS: KARNATAKA | LANDSLIDE | WAYANAD
SUMMARY: Wayanad landslides: K’taka committed to providing all possible help to Kerala, says CM Siddaramaiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *