രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ പക്ഷവും മുന്നോട്ട് വെച്ചിരുന്നു.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കാനുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സജീവമായിരുന്നു. ഇതിനിടെ ആയിരുന്നു വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരാനന്ദ സ്വാമി ഡി.കെ ശിവകുമാറിനെ അനുകൂലിച്ച് രംഗത്തുവന്നത്. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആയിരുന്നു പ്രതികരണം. സാമൂദായിക പിന്തുണ കൂടി ലഭിച്ചതോടെ ഡി.കെ വിഭാഗം കൂടുതല്‍ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.

ലിംഗായത്, ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യമാണ്‌ സിദ്ധരാമയ്യ പക്ഷം ഉയർത്തുന്നത്. ഏക ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം. തർക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.

TAGS: KARNATAKA | SIDDARAMIAH | DK SHIVAKUMAR | RAHUL GANDHI
SUMMARY: Karnataka Chief Minister Siddaramaiah met with Rahul Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *