ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നിലേക്ക് സിദ്ദിഖ്

ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നിലേക്ക് സിദ്ദിഖ്

കൊച്ചി: പീഡനക്കേസില്‍ മുൻ കൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചാലുടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചു. തിരുവനന്തപുരത്ത് അദ്ദേഹം ഹാജരാകുമെന്നാണ് സൂചന.

അതേസമയം രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുള്‍ റോത്തഖിയാണ് സിദ്ദിഖിനുവേണ്ടി ഹാജരായത്.

TAGS : ACTOR SIDDIQUE | INVESTIGATION
SUMMARY : Finally, Siddique came before the investigation team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *