സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച്‌ ‘അമ്മ’

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച്‌ ‘അമ്മ’

കൊച്ചി: ലൈംഗികപീഡനാരോപണത്തെ തുടർന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച്‌ അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിർവഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു.

അതേസമയം ജഗദീഷ് ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കുമെന്ന് പ്രതികരിച്ചു. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടൻ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിപദവിയില്‍ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ധിഖ് രാജിക്കത്തയച്ചത്.

എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.

TAGS : AMMA | MEETING
SUMMARY : After Siddique’s resignation, ‘Amma’ called an emergency meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *