സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാലജാമ്യം തുടരും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാലജാമ്യം തുടരും

കൊച്ചി: പീഡനക്കേസില്‍ നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി. കേസില്‍ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും കോടതി പറഞ്ഞു. ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ജാമ്യം തുടരും. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എന്നാല്‍ നടന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുന്നതിനായി സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയില്‍ സിദ്ദീഖ്‌ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പോലീസ് ആവശ്യപ്പെട്ടതില്‍ തന്‍റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണ്‍ നമ്പർ വിവരങ്ങളും കൈമാറി, പഴയ ഫോണുകള്‍ കൈയില്‍ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

TAGS : ACTOR SIDDIQUE | HEMA COMMITTEE
SUMMARY : Siddiqui’s anticipatory bail adjourned for two weeks; Interim bail will continue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *