ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം; സർക്കാർ ഉത്തരവിറങ്ങി

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഇനിമുതൽ ഏകീകൃത നിറം. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം മാത്രമായിരിക്കും ഉണ്ടാകുക. മുമ്പിലും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം. ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ നിറം മാറില്ല. കോൺട്രാക്റ്റ് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന ആവശ്യവും സർക്കാർ തള്ളി. ടൂറിസ്റ്റ് ബസ് ഒപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. എൽ ബോർഡും ഡ്രൈവിംഗ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനായി നിലവിലുള്ള സംവിധാനം.

TAGS: COLOUR CODE | DRIVING SCHOOL
SUMMARY: Single colour code imposed for all driving school vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *