മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ര​സി​ച്ച​തോ​ടെ​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ന്ന​ത ബ​ന്ധ​മു​ള്ള വ്യ​ക്തി​യാ​ണെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നു​മു​ള്ള എ​ൻ​​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) വാ​ദം ക​ണ​ക്കി​​ലെ​ടു​ത്താ​ണ് ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വാ​ണ് സി​സോ​ദി​യ.

മദ്യനയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 9 ന് അദ്ദേഹത്തെ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് സിസോദിയ രാജിവച്ചു.

ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നേടിയ കെജ്രിവാൾ ഞായറാഴ്ച തിഹാർ ജയിലിൽ തിരിച്ചെത്തി.

2021ൽ ഡൽഹി സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ വ്യാപക ക്രമക്കേട് നടന്നതായാണ് കേസ്. ഏതാനും വ്യവസായികൾക്കു മാത്രം ലൈസൻസ് ലഭിക്കത്തക്ക വിധത്തിൽ മദ്യനയം രൂപപ്പെടുത്താൻ എ.എ.പി സർക്കാറിലെ ഉന്നതർ കൈക്കൂലി സ്വീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
<br>
TAGS: LIQUAR SCAM DELHI, MANISH SISODIA, AAP
KEYWORDS: Sisodia’s bail plea will be heard today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *