സഹോദരിയുടെ പരാതി; വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്

സഹോദരിയുടെ പരാതി; വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഗ്രീന്‍ ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസ്. രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ പോലീസ് കേസ് എടുത്തത്. രോഹിത്ത് തന്നെയും അമ്മയെയും ദേഹോപദ്രവം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരി പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിയും കുടുംബവും താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടിൽ വച്ച് ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ച് അപകീ‌ർത്തിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
<BR>
TAGS : VLOGGER | CASE REGISTERED
SUMMARY : Sister’s complaint; Alappuzha police files case against vlogger Rohit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *