കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണം എസ്ഐടിക്ക് കൈമാറി

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണം എസ്ഐടിക്ക് കൈമാറി

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കെടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക സംഘത്തിന് (എസ്ഐടി) കൈമാറി സർക്കാർ. മുൻ ബിജെപി സർക്കാരിന്റെ ഭരണത്തിൽ കോവിഡ് സമയത്ത് വൻ അഴിമതി നടന്നതായാണ് ആരോപണം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനമെന്ന് സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌. കെ. പാട്ടീൽ പറഞ്ഞു.

കോവിഡ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇതിൽ 500 കോടി രൂപ തിരിച്ചുപിടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിട്ടയേർഡ് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുഞ്ഞയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.

7,223.64 കോടിയുടെ ചെലവുകൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പാട്ടീൽ വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) മന്ത്രിസഭാ ഉപസമിതിയും രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SIT
SUMMARY: SIT to investigate Covid related irregularities in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *