സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണില്‍ പ്രവേശിപ്പിച്ച യെച്ചൂരിയെ ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാര്‍ അറിയിച്ചു.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്നും അടക്കമുള്ള പരിശോധന തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

TAGS : SITHARAM YECHURI | HOSPITALISED
SUMMARY : Sitaram Yechury was admitted to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *