ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. ഫെബ്രുവരി 15,16 തീയതികളില്‍ നടന്ന മഹോത്സവം വന്‍ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക പരിപാടികള്‍, താലപ്പൊലി ഘോഷയാത്ര, കലശഘോഷയാത്ര, തിരുവപ്പനയും വെള്ളാട്ടവും എന്നിവ നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന മഹാ അന്നദാനത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.

ഞായറാഴ്ച വൈകിട്ട്.6 ന് മുടിയഴിക്കല്‍ ചടങ്ങോടെ ഉത്സവത്തിനു കൊടിയിറങ്ങി. സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടന്നു, വിജയികള്‍ക്ക് 26 ന് വൈകുന്നേരം ക്ഷേത്ര സന്നിധിയില്‍ വെച്ച് സമ്മാന വിതരണം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 8105687375 / 9886623529

<BR>
TAGS : MUTHAPPAN TEMPLE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *