വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി, രവി ഹ്യാഗാദി, ദുണ്ടപ്പ ഒനഷെനവി, വിട്ടൽ ഹൊസത്തോട്ടൽ, മല്ലപ്പ കുണ്ഡലി എന്നിവരാണ് അറസ്റ്റിലായത്. 100 ൻ്റെയും 500 ൻ്റെയും കള്ളനോട്ടുകളാണ് പ്രതികൾ വിതരണം ചെയ്തിരുന്നത്.

ഫർസി എന്ന ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. ഗോകക് ടൗണിലെ കടബാഗട്ടി ഗുഡ്ഡയിൽ വെച്ചാണ് സംഘം പിടിയിലായത്. 100ൻ്റെ 305 നോട്ടുകളും 500 രൂപയുടെ  6,792 കള്ളനോട്ടുകളുമാണ് പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. 5,23,900 രൂപയുടെ കള്ളനോട്ടുകൾ, പ്രിൻ്റർ, സ്‌ക്രീനിംഗ് ബോർഡ്, പെയിൻ്റ്, പ്രിൻ്റിംഗ് പേപ്പർ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: KARNATAKA | ARREST
SUMMARY: Fake currency gang busted in Gokak, six arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *