വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതികാരം; ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ

വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതികാരം; ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ

ബെംഗളൂരു: വായ്പ അപേക്ഷ നിരസിച്ചതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ.എസ്ബിഐ ദാവൻഗെരെ ന്യാമതി ശാഖയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ വിജയ് കുമാർ, അജയ് കുമാർ, പരമാനന്ദ്, ദാവൻഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്. വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വർണമാണ് ഇവർ കൊള്ളയടിച്ചത്.

പതിനഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതിൽ പ്രകോപിതരായാണ് കൃത്യം ചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഉസലംപട്ടിയിൽ 30 അടി താഴ്ചയുള്ള കിണറിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം. ബാക്കി ചില ജ്വല്ലറികളിൽ നിന്ന് പിടിച്ചെടുത്തു. ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ ആകെ മൂല്യം 13 കോടി രൂപയാണ്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സ്ട്രോങ് റൂം തകർത്ത് സ്വർണമടങ്ങിയ ലോക്കർ കവർന്നത്. വിജയ് കുമാറും അജയ് കുമാറും ന്യാമതിയിൽ ബേക്കറിക്കച്ചവടം നടത്തുന്നവരാണ്.

2023-ൽ വിജയകുമാർ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിരസിച്ചു. തുടർന്ന്, അടുത്ത ബന്ധുവിന്റെ പേരിൽ അപേക്ഷ നൽകിയെങ്കിലും അതും നിരസിച്ചു. പിന്നീട് വിജയകുമാറാണ് കവർച്ച ആസൂത്രണം ചെയ്തത്. ചില ടിവി സീരീസുകളും യുട്യൂബ് ചാനലുകളും കണ്ട് ബാങ്ക് കൊള്ളയെപ്പറ്റി ആറുമാസത്തോളം പഠിച്ചശേഷമായിരുന്നു കൃത്യം നടത്തിയത്.

TAGS: KARNATAKA | THEFT
SUMMARY: Six arrested for bank theft in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *