റോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ ഒട്ടിച്ചു: കർണാടകയിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

റോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ ഒട്ടിച്ചു: കർണാടകയിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വടക്കന്‍ കർണാടകയിലെ കലബുറുഗിയില്‍ നടുറോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.

വെള്ളിയാഴ്ച രാവിലെയോടെയാണ് റോഡുകളിൽ പാക് പതാകകൾ പ്രത്യക്ഷപ്പെട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ പാക്കിസ്ഥാന്‍ പതാകകൾ സ്ഥാപിച്ചും റോഡിൽ പതാകകൾ ഒട്ടിച്ചുമാണ് ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കലബുറുഗി നഗരത്തിലെ ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് പാകിസ്ഥാന്‍ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്. അനുമതി വാങ്ങാതെയാണ് ഇവര്‍ പ്രതിഷേധപ്രകടനം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെതിയ സിറ്റി പോലീസ് കമീഷണർ എസ്.ഡി. ശരണപ്പയും മറ്റ് പോലീസുകാരും സ്ഥലങ്ങൾ പിന്നീട് പോസ്റ്ററുകൾ നീക്കം ചെയ്തു. ആറ് പേരെ മുൻകരുതൽ അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ചതായും പോലീസ് കമീഷണർ പറഞ്ഞു. സംഭവത്തെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
<BR>
TAGS : BAJRANG DAL | KALBURGI
SUMMARY : Six Bajrang Dal activists detained in Karnataka for pasting Pakistani flag stickers on the road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *