സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. ചിത്രദുർഗ ഹോളൽകെരെ റോഡിലെ വസ്ത്രനിർമ്മാണശാലകൾക്ക് സമീപം പതിവ് പട്രോളിംഗിനിടെയാണ് ആറ് പേരും പോലീസ് പിടിയിലായത്. പട്രോളിംഗ് ഡ്യൂട്ടിയിക്കിടെ സംശയം തോന്നിയ ആറ് പേരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് വർഷങ്ങൾക്ക് മുമ്പ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതാണെന്ന് ഇവർ സമ്മതിച്ചത്.

കൊൽക്കത്തയിലെ വ്യാജ താമസ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. പശ്ചിമ ബംഗാൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, ലേബർ കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, പാൻ കാർഡുകൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Six Bangladeshis arrested for illegally staying in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *