തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.

കുട്ടിക്ക് യഥാസമയം ചികിത്സ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കുട്ടിയെക്കൂടി അഡ്മിറ്റ് ചെയ്തിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Six children from Thiruvananthapuram Child Welfare Committee hospitalized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *