‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു

‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു : കേരളസമാജം മല്ലേശ്വരം സോൺ ഓണാമൃതം 24-നോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷനായി.

പ്രഭാഷകൻ സുരേഷ് ബാബു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ കിഷോർ പുസ്തകം പരിചയപ്പെടുത്തി. ദീപ്തവും സംഘർഷഭരിതവുമായ ഓർമ്മകൾ, കണിശതയോടെ അവതരിപ്പിക്കുന്ന കൃതി ‘ബെംഗളൂരു മലയാളിജീവിതം’ തേടുന്ന ചരിത്രന്വേഷികൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളസമാജം മുൻ പ്രസിഡന്റുമാരായ എ.എ. ബാബു, രാമചന്ദ്രൻ നായർ, മുൻ സോൺ ചെയർമാനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എം. രാജഗോപാൽ, സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്‌ജോ ജോസഫ് എന്നിവർ സംസാരിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : ‘Six decades in Udyananagari’ was released

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *