സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. വിജയപുരയിലെ മനാഗുളിക്ക് സമീപമാണ് അപകടം. എസ്‌യുവിയിൽ സഞ്ചരിച്ചിരുന്ന നാല് പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ വിജയപുരിയിലെ ദേശീയപാത 50-ല്‍ മാംഗുളി ടൗണിന് സമീപമായിരുന്നു അപകടം നടന്നത്.

തെലങ്കാനയിലെ ഗഡ്‌വാൾ സ്വദേശികളായ ടി. ഭാസകരൻ, ഭാര്യ പവിത്ര, മക്കളായ അഭിറാം, ജോസ്‌ന, വിജയപുര ഹോര്‍ട്ടി സ്വദേശിയായ കാര്‍ ഡ്രൈവര്‍ വികാസ് മക്കാനി, സ്വകാര്യ ബസ് ഡ്രൈവര്‍ ബസവരാജ് എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടെന്ന് പോലീസ് പറഞ്ഞു.

മരണപ്പെട്ട ഭാസ്‌കരൻ്റെ മകൻ പ്രവീൺ തേജയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ സോളാപ്പുരിലേക്ക് പോവുകയായിരുന്ന കാറും മുംബൈയില്‍ നിന്ന് ബെല്ലാരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വിജയപുര എസ്പി ലക്ഷ്മൺ നിംബർഗി പറഞ്ഞു.

TAGS: KARNATAKA | ACCIDENT
SUMMARY: Six dies as car crashes into private bus

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *