ഹിമാചലിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഹിമാചലിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കുളു മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരിച്ച ആറ് പേരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു.

മരിച്ചവരിൽ വഴിയാത്രക്കാരനും ഒരു കാർ ഡ്രൈവറും സ്ഥലത്തുണ്ടായിരുന്ന 3 വിനോദ സഞ്ചാരികളും ഉൾപ്പെട്ടതായാണ് വിവരം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ദുഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ മുഖ്യമന്ത്രി സുഖു ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

TAGS: NATIONAL | LANDSLIDE
SUMMARY: Six killed as tree falls on vehicles after landslide near Manikaran Gurudrawa in Himachal Pradesh’s Kullu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *