മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം; ആറ് പേർ മരിച്ചു

മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ ആറ് കർണാടക സ്വദേശികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഗോകക് സ്വദേശികളായ ബാലചന്ദ്ര നാരായൺ ഗൗഡർ (50), സുനിൽ ബാലകൃഷ്ണ ഷെഡാഷക് (45), ബസവരാജ് നീർപാദപ്പ കുരാട്ടി (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49), ഈരണ്ണ ശങ്കരപ്പ ഷിബനകട്ടി (27), വിരൂപാക്ഷ ചന്നപ്പ ഗുമാട്ടി (61) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മുസ്താഖ് കുരുബേട്ട, സദാശിവ കുതാരി ഉപലാലി എന്നിവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രയാഗ്‌രാജിൽ നിന്ന് ജബൽപുർ വഴി ഗോകക്കിലേക്ക് മടങ്ങവെ തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഫോഴ്‌സ് ക്രൂയിസർ പാസഞ്ചർ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഗോകക്കിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ബെളഗാവി പോലീസ് ജബൽപുർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Six from Gokak die in MP accident while returning from Prayagraj

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *