ഭീകരസംഘടനയുമായി ബന്ധം; കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ

ഭീകരസംഘടനയുമായി ബന്ധം; കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ

ഭീകരസംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡിൽ നിന്നാണ് ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ പശ്ചിമ ബംഗാൾ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്.

രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അറസ്റ്റിലായ ഒരാൾ. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അൽ ഹിഖ്മയുമായി യുവാവിന് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് യുവാവിന്റെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചു. ഇതോടെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ആളുകൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പിടിയിലായ കോളേജ് വിദ്യാർഥിയുടെ പക്കൽ നിന്നും ലാപ്‌ടോപ്പും മറ്റ് രേഖകൾ അടങ്ങിയ ഫയലുകളും പോലീസ് പിടിച്ചെടുത്തു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: NATIONAL| COLLEGE STUDENT| CUSTODY
SUMMARY: Six including college student taken into custody after suspected terror links

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *