പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ആറ് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ആറ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ കഗ്ഗദാസപുരയിലുള്ള നാഗപ്പ റെഡ്ഡി ലേഔട്ടിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (34), പവിത്ര (32), അന്നേഷ് (33), മമത (32), ഇഷാൻ (3), ഹനുമന്തപ്പ (70) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 6 മണിയോടെ കുടുംബാംഗങ്ങളിൽ ഒരാൾ ഗ്യാസ് ഓണാക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ വീടിന്റെ ചുമരുകൾ പൂർണ്ണമായും തകർന്നു. ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. വീട്ടുടമസ്ഥൻ എൽപിജി വിതരണക്കമ്പനി നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 10 വാണിജ്യ എൽപിജി സിലിണ്ടറുകൾ പോലീസ് കണ്ടെത്തി. അപകടത്തിൽ എല്ലാ വീട്ടുപകരണങ്ങളും നശിച്ചു. സംഭവത്തിൽ ബൈയപ്പനഹള്ളി പോലീസ് കേസെടുത്തു.

TAGS: BENGALURU | BLAST
SUMMARY: Six injured after LPG cylinder connected to gas geyser explodes in Kaggadasapura

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *