മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 20 പേർക്ക് പരുക്ക്

മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 20 പേർക്ക് പരുക്ക്

മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്‌പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ദേഹത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ പോലീസ് സ്‌റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ട്രക്കിലാണ് ബസ് വന്ന് ഇടിച്ചത്. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവരെ സത്‌നയിലേക്ക് റഫർ ചെയ്‌തതായും മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.

ബാക്കിയുള്ളവർ മൈഹാർ, അമർപതൻ എന്നീ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന വിവരം ലഭിച്ചയുടൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അഗർവാൾ പറഞ്ഞു.
<BR>
TAGS : ACCIDENT | MADHYAPRADESH
SUMMARY : Six killed in bus-truck collision in Madhya Pradesh. 20 people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *