ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിച്ചു

ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി കാമറകൾ സ്ഥാപിച്ചു. ബൈയപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള ആറ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിച്ചത്. നൂതന നിരീക്ഷണ സംവിധാനം, സ്റ്റേഷന്റെ ഉൾഭാഗങ്ങൾക്കപ്പുറം ചുറ്റുമുള്ള പ്രദേശങ്ങളുടെ തുടർച്ചയായ നിരീക്ഷണവും സാധിക്കും. മെട്രോ സ്റ്റേഷനുകൾക്ക് മുന്നിലുള്ള വാഹന നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതികവിദ്യയാണിത്.

ഭീഷണികൾ, അപാകതകൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ തത്സമയം തിരിച്ചറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു പറഞ്ഞു. എഐ-പവർഡ് സർവൈലൻസ്, എഎൻപിആർ സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം സ്റ്റേഷനിലെ പ്രശ്നങ്ങളെ മുൻ‌കൂട്ടി നിരീക്ഷിക്കാനും, വേഗത്തിൽ കണ്ടെത്താനും, സുരക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | NAMMA METRO
SUMMARY: Advanced CCTV surveillance at 6 metro stations in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *