പലസ്തീൻ പതാകയുമായി ബൈക്കിൽ കറക്കങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയില്‍

പലസ്തീൻ പതാകയുമായി ബൈക്കിൽ കറക്കങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയില്‍

ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. പലസ്തീൻ പതാകയുമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരത്തിലെ ദന്തരാമക്കി റോഡിൽ ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച് പതാകയും പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു ഇവര്‍.

ഹിന്ദുസംഘടനകളുടെ പരാതിയെത്തുടർന്ന് ചിക്കമഗളൂരു സിറ്റി പോലീസ് ആണ് കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും കൊടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പലസ്തീൻ പതാക എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ ആരുടെയെങ്കിലും നിർദേശമുണ്ടോയെന്നും സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്.) 196-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്.
<br>
TAGS : ARRESTED
SUMMARY : Six minors were arrested for cycling with the Palestinian flag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *