സംസ്ഥാനത്ത് മലയാളി വനിത ഉൾപ്പെടെ 6 നക്സലുകൾ കീഴടങ്ങി

സംസ്ഥാനത്ത് മലയാളി വനിത ഉൾപ്പെടെ 6 നക്സലുകൾ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി. ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെ മേൽനോട്ടത്തിലായിരുന്നു കീഴടങ്ങൽ നടന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുൾപ്പെടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള മാവോയിസ്റ്റുകളാണ് ജില്ലാ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങിയത്.

കീഴടങ്ങിയ ആറ് പേരിൽ നാല് പേർ കർണാടക സ്വദേശികളാണ്. മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി. മറ്റ് രണ്ട് പേർ, കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത് എന്നിവരാണ് മറ്റുള്ളവർ. ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിൽ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തിൽ നിന്നുള്ള ജിഷയ്‌ക്ക് 17 കേസുകളും ഉണ്ട്. ആറ് പേർക്കും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻഐഎ) കീഴിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

TAGS: KARNATAKA | NAXALITES
SUMMARY: Six Naxals to surrender before Karnataka state govt in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *