അഴിമതി ആരോപണം; ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതി ആരോപണം; ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ മഹേഷ്, ഫൈറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

കൊലക്കേസ് പ്രതിയെ പണം വാങ്ങി വെറുതെവിട്ടു, നിരപരാധികളിൽ നിന്ന് കൈക്കൂലി വാങ്ങൽ, സഹപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, അഴിമതി ആരോപണം എന്നിങ്ങനെ ഒന്നിലധികം പരാതികളാണ് അഞ്ച് പേർക്കെതിരെയും ഉള്ളത്. അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ്‌ ചെയ്യുകയാണെന്നും കുറ്റം തെളിഞ്ഞാൽ സർവീസിൽ നിന്നും പിരിച്ചുവിടുമെന്നും ദയാനന്ദ പറഞ്ഞു. നഗരത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ട്രാക്ക് റെക്കോർഡ് പരിശോധിക്കുമെന്നും, വ്യാപാരികളിൽ നിന്നും അനധികൃതമായി പണം പിരിക്കുന്നവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: BENGALURU | SUSPENSION
SUMMARY: Six police personnel of Ramamurthy Nagar police station suspended over corruption charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *