അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടി; ആറ് വയസുകാരി മരിച്ചു

അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടി; ആറ് വയസുകാരി മരിച്ചു

ധർമപുരി: അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടിയ ആറ് വയസുകാരി മരിച്ചു. ധർമപുരി കരിമംഗലത്തെ പൂമണ്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയും ആറ്റുകരൻപട്ടി ഗ്രാമവാസിയുമായ എസ്. അഭി – എ. നാഗവേണി ദമ്പതികളുടെ മകൾ മകൾ എ. കവിനിലയാണ് മരിച്ചത്. ഇവരുടെ വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബുകളിൽ ഒന്നിൽ കവി അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. പൊങ്കൽ ആഘോഷത്തിനായാണ് കുടുംബം പൂമണ്ടഹള്ളി ഗ്രാമത്തിലെത്തിയിരുന്നത്.

കളിക്കുന്നതിനിടെ കവി വീടിന്റെ ടെറസിലേക്ക് പോകുകയും ഇവിടെ കവറിൽ സൂക്ഷിച്ച ബോംബിൽ ചവിട്ടുകയുമായിരുന്നു. ഗുരുതരമായ പരുക്കേറ്റ കവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രോത്സവങ്ങളിൽ ഉപയോഗിക്കുന്ന നിരവധി നാടൻ ബോംബുകൾ കുടുംബം യാതൊരു മുൻകരുതലുകളും എടുക്കാതെ ടെറസിൽ സൂക്ഷിച്ചിരുന്നതായി കരിമംഗലം പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: NATIONAL | DEATH
SUMMARY: Girl steps on country-made bombs stored at home, dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *