ആറാം ദിവസം; അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു, മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കും

ആറാം ദിവസം; അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു, മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. രാവിലെ ഏഴരയോടെയാണ് തിരച്ചില്‍ ജോലികള്‍ ആരംഭിച്ചത്. റഡാർ നടത്തിയ മണ്ണ് പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തെ മണ്ണ് നീക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരു മണിക്കൂറോടെ ഈ ഭാഗത്തെ മണ്ണ് നീക്കം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.  ഈ ഭാഗത്ത് നിന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ മറ്റു ഭാഗങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.

കനത്ത മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്. 11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും. ബെലഗാവിയിൽ നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘമാണ്  ദുരന്തസ്ഥലത്തേക്ക് എത്തുക. ഉച്ചക്ക് രണ്ടുമണിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കും.
<BR>
TAGS : ARJUN | LANDSLIDE |
SUMMARY : Search has been started to find Arjun and Chief Minister Siddaramaiah will visit the accident spot

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *