ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിലിനിടെ പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിലിനിടെ പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് ഞായറാഴ്ച രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്റെതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് അയച്ചു. റിപ്പോർട്ട്‌ ലഭിക്കാൻ ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

അതേസമയം, തിരച്ചിൽ നിലവിൽ മൂന്നാം ഘട്ടത്തിലാണ് ഉള്ളത്. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെ തിരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാളെ മുതൽ ഉള്ള തിരച്ചിലിൽ നാവികസേന ഉൾപ്പടെ ഭാഗമാകും എന്നും എംഎൽഎ പറഞ്ഞു.

TAGS: ARJUN | LANDSLIDE
SUMMARY: Skeleton found during search for arjun in shirur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *