സ്‌കോഡയുടെ പുതിയ SUVക്ക് ‘കൈലാഖ്’ എന്ന പേരിട്ട് കാസറഗോഡ്‌ സ്വദേശി; ആദ്യ വാഹനവും പ്രാഗ് സന്ദര്‍ശനവും കമ്പനി വക സമ്മാനം!!

സ്‌കോഡയുടെ പുതിയ SUVക്ക് ‘കൈലാഖ്’ എന്ന പേരിട്ട് കാസറഗോഡ്‌ സ്വദേശി; ആദ്യ വാഹനവും പ്രാഗ് സന്ദര്‍ശനവും കമ്പനി വക സമ്മാനം!!

സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസറഗോഡ്‌ സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ്‌ സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ലഭിച്ച ലിങ്ക് വഴിയാണ് സിയാദിന് ഇതേ കുറിച്ചറിഞ്ഞത്. പിന്നീട് പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സഹോദരങ്ങളോട് കൂടി ആലോചിച്ച ശേഷമായിരുന്നു പേര് അയച്ചത്. ‘കെ’യില്‍ ആരംഭിച്ച് ‘ക്യു’വില്‍ അവസാനിക്കുന്ന പേര് നിര്‍ദ്ദേശിക്കാനായിരുന്നു സ്‌കോഡ മത്സരം വെച്ചത്. സിയാദ് ‘കൈലാഖ്’ എന്ന പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

2 ലക്ഷം ആളുകളില്‍ നിന്നാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചതെന്നറിയുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്ന് സിയാദ് പറയുന്നു. ഇന്ത്യയില്‍ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്. സ്ഫടികം എന്ന് അര്‍ത്ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് ‘കൈലാഖ്’ എന്നാണ് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ അറിയിച്ചത്. ഫൈനല്‍ റൗണ്ടില്‍ 5 പേരുകളാണ് ഉണ്ടായിരുന്നത്. സിയാദിനെ കൂടാതെ കോട്ടയം സ്വദേശി രാജേഷ് സുധാകരന്‍ അടക്കം 10 പേര്‍ക്ക് പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. ‘കൈലാഖിന്റെ രാജ്യത്തെ ആദ്യ ഉടമ സിയാദാവും. 2025ല്‍ വാഹനം ലഭിക്കുമെന്നാണ് കമ്പനി അധികൃതരുടെ അറിയിപ്പ്.

കാസറഗോഡ്‌ നായന്മാര്‍മൂല പാണലം കോളിക്കടവ് സ്വദേശിയായ മുഹമ്മദ് സിയാദ് തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ്.
<BR>
TAGS : SKODAKYLAQ | SKODAINDIA
SUMMARY : Skoda’s new SUV named ‘Kaiaq’ by a native of Kasaragod; First vehicle and visit to Prague as a gift from the company!!

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *