മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വത്തിക്കാൻ: റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. മാർപാപ്പ ശനിയാഴ്ച്ച പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ വ്യക്തമാക്കി.

പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഇല്ലെന്നും കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഇന്നലെ ഉണ്ടായില്ലെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം‌, 48 മണിക്കൂർ കൂടി മാർപാപ്പ നിരീക്ഷണത്തിലായിരിക്കുമെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടർന്ന് മെക്കാനിക്കല്‍ വെൻ്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്.

TAGS : LATEST NEWS
SUMMARY : Slight improvement in the Pope’s health

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *